Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 3 June 2025
webdunia

ആമിര്‍ ഖാന്റെ തിരിച്ചുവരവ് രാജമൗലി ചിത്രത്തില്‍, മഹേഷ് ബാബുവിന്റെ വില്ലനാകുമെന്ന് റിപ്പോര്‍ട്ട്

SS rajamouli
, വെള്ളി, 9 ജൂണ്‍ 2023 (14:27 IST)
ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും താത്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് ബോളിവുഡ് താരമായ ആമിര്‍ ഖാന്‍. മികച്ച ഒരു സ്‌ക്രിപ്റ്റ് ഇല്ലാതെ അടുത്തൊന്നും സിനിമയിലേക്കില്ലെന്ന് ആമിര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താരം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ആമിര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുള്ള കഥാപാത്രത്തെയാകും മഹേഷ് ബാബു അവതരിപ്പിക്കുക. കാടിന്റെ പശ്ചാത്തലത്തിലാകും ചിത്രം ഒരുക്കുക. ത്രിവിക്രം ശ്രീനിവാസിന്റെ മഹേഷ് ബാബു ചിത്രമായ ഗുണ്ടൂര്‍ കാരത്തിന്റെ റിലീസിന് ശേഷമാകും എസ് എസ് രാജമൗലി ചിത്രം ആരംഭിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ 'പഠാന്‍',1050 കോടിയില്‍ നില്‍ക്കില്ല