Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയറ്ററുകളിലെ ആറാട്ടിന് നെയ്യാറ്റിന്‍കര ഗോപന്‍ തയ്യാര്‍, ഫെബ്രുവരി പത്തിന് റിലീസ്

Marakkar: Arabikkadalinte Simham

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (15:28 IST)
മരക്കാറിന് ശേഷം മോഹന്‍ലാലിന്റെ ആറാട്ട് ബിഗ് സ്‌ക്രീനിലേക്ക്. ഫെബ്രുവരി പത്തിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആറാട്ടിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
സിനിമയുടെ ട്രെയിലര്‍ പുതുവത്സരദിനത്തില്‍ എത്തും.
 

വമ്പന്‍ തുകയ്ക്ക് ആണത്രേ സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത്. ഏഷ്യാനെറ്റ് ആണ് റേറ്റ്‌സ് സ്വന്തമാക്കിയത്.12 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്.
 
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം 18 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നു.
 
മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
 
ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ' ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബിലേക്ക്, വലിയ നേട്ടം