Webdunia - Bharat's app for daily news and videos

Install App

'ആറാട്ട്' 2700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം,മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തില്‍

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (08:55 IST)
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഇന്നുമുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്. ലോകത്താകെ 2700 സ്‌ക്രീനുകളിലാണ് ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. കോമഡിയും ആക്ഷനും നിറഞ്ഞൊരു ഉത്സവം തന്നെ ആകും സിനിമ.168 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഉള്ളത്.
 
 സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട് എന്നാണ് വിവരം.കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ആറാട്ടില്‍ നരസിംഹ സ്വാമിയായി വേഷമിടുന്നു.
 
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ശ്രദ്ധ ശീനാഥാണ് നായിക.
 
വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments