Webdunia - Bharat's app for daily news and videos

Install App

'നെയ്യാറ്റിന്‍‌കര ഗോപൻ' അടുത്ത മംഗലശ്ശേരി നീലകണ്ഠൻ ?

കെ ആര്‍ അനൂപ്
ശനി, 9 ജനുവരി 2021 (14:37 IST)
നെയ്യാറ്റിൻകര ഗോപൻ മോഹൻലാലിൻറെ പുതിയ അവതാരം. ആറാട്ടിലെ ലാലിൻറെ പുതിയ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. സ്ഫടികത്തിലെ ആട് തോമ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, നരസിംഹത്തിലെ ഇന്ദുചൂഡൻ തുടങ്ങിയ സിനിമകളിലെ ലാൽ കഥാപാത്രങ്ങൾ പോലെ സിനിമയെക്കാൾ മോഹൻലാലിൻറെ കഥാപാത്രങ്ങൾ പേരെടുക്കുന്ന മറ്റൊരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമാപ്രേമികൾക്കിടയിലെ സംസാരം. അതിന് സൂചന നൽകിക്കൊണ്ടാണ് കഴിഞ്ഞദിവസം ആറാട്ടിലെ പുത്തൻ പോസ്റ്റർ പുറത്തുവന്നത്. രാജകീയമായ കസേരയിൽ ഫുൾസ്ലീവ് ഷർട്ടും കറുത്ത കരയുള്ള മുണ്ടുടുത്ത് നെയ്യാറ്റിൻകര ഗോപൻ സ്റ്റൈൽ നടൻ തന്നെ പങ്കുവെച്ചത്. നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട് എന്നാണ് സിനിമയുടെ മുഴുവൻ പേര്.
 
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനും മാസ് ഡയലോഗുകളും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് കൂടിയായ ഉദയകൃഷ്ണ വെളിപ്പെടുത്തിയിരുന്നു. മാസ് മസാല പടം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു.
 
ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ‌എ‌എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിദ്ദിഖ്, സായ് കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍‌കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments