Webdunia - Bharat's app for daily news and videos

Install App

നരവീണ താടിയുമായി മമ്മൂട്ടി, 'ദ പ്രീസ്റ്റ്' പുത്തൻ ലുക്ക് തരംഗമാകുന്നു

കെ ആര്‍ അനൂപ്
ശനി, 9 ജനുവരി 2021 (14:02 IST)
മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ദ പ്രീസ്റ്റ്’ലെ പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തിറക്കി. സ്റ്റൈലിഷായി താടി വളർത്തിയ അതിമനോഹരമായ ലുക്കിലാണ് നടനെ കാണാനാകുന്നത്. തീയേറ്റർ തുറന്നാൽ ആദ്യം എത്തുന്ന മലയാള ചിത്രമായിരിക്കുമിത്. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകളിലും മെഗാസ്റ്റാർ ഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ, ‘ദ പ്രീസ്റ്റ്’ ടീം നാല് പോസ്റ്ററുകൾ പുറത്തിറക്കി. 
 
നവാഗതനായ ജോഫിൻ ടി ചാക്കോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

അടുത്ത ലേഖനം
Show comments