Webdunia - Bharat's app for daily news and videos

Install App

വീണ്ടും മീശപിരിച്ച് മോഹൻലാൽ, 'ആറാട്ട്' അടുത്ത 100 കോടി ചിത്രമെന്ന് ആരാധകർ

കെ ആര്‍ അനൂപ്
വെള്ളി, 29 ജനുവരി 2021 (20:11 IST)
മോഹൻലാലിൻറെ ആറാട്ട് ഒരുങ്ങുകയാണ്. വീണ്ടും മോഹൻലാൽ മീശ പിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ഗാനരംഗത്തിന് വേണ്ടി ലാൽ മീശ പിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാലിൻറെ അടിപൊളി ആക്ഷൻ രംഗങ്ങൾ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ വരിക്കാശ്ശേരിമനയും ചിത്രീകരിച്ചിരുന്നു. 12 ദിവസത്തോളം ഇവിടെ ചിത്രീകരണം ഉണ്ടായിരുന്നു.
 
നരസിംഹം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വരിക്കാശ്ശേരി മനയിൽ ചിത്രീകരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം കൂടിയാണിത്. നിലവിൽ ഊട്ടിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനുശേഷം ടീം എറണാകുളത്ത് തിരിച്ചെത്തുകയും ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യും.
 
നൂറുകോടി ക്ലബ്ബിൽ കയറുന്ന മോഹൻലാലിൻറെ മറ്റൊരു ചിത്രം കൂടി ആകും ആറാട്ട് എന്നാണ് ആരാധകരുടെ പ്രതീക്ഷ. നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. 20 കോടിയോളം ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments