Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു

ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു
, വെള്ളി, 29 ജനുവരി 2021 (14:37 IST)
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു. ജോമോൻ ടി ജോൺ വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു
 
2014ലാണ് നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹിതരായത്. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ.ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായി ജോൺ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളിൽ ജോമോൻ പ്രവർത്തിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എമ്പുരാൻ' തുടങ്ങുന്നു, സൂചനകളുമായി പൃഥ്വിയും ടോവിനോയും !