Aarti Ravi: രവി മോഹന് അവിഹിതബന്ധമോ?, വിവാഹബന്ധം തകർത്തത് മൂന്നാമതൊരാൾ, ജീവിതത്തിൽ ഇരുട്ട് പകർത്തി, ആർതിയുടെ കുറിപ്പ്

അഭിറാം മനോഹർ
ചൊവ്വ, 20 മെയ് 2025 (18:36 IST)
തമിഴ് നടന്‍ രവി മോഹനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ആരതി മോഹന്‍. മക്കളെ കാണാന്‍ സമ്മതിക്കില്ലെന്നും തന്നെ പണമുണ്ടാക്കുന്ന ഉപകരണമായാണ് ആരതിയും ആരതിയുടെ അമ്മയും കണ്ടതെന്നുമുള്ള രവി മോഹന്റെ ആരോപണങ്ങള്‍ക്കെതിരെയായാണ് ആരതി രംഗത്തെത്തിയത്. 
 
തങ്ങളുടെ വിവാഹജീവിതത്തില്‍ മൂന്നാമതൊരാളുണ്ടായിരുന്നുവെന്നും തങ്ങള്‍ക്കിടയിലല്ല പ്രശ്‌നങ്ങളെന്നും പുറമെ നിന്നായിരുന്നു ഇടപെടലുകളെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച സ്ത്രീ യഥാര്‍ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയെന്നും വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതിനും മുന്‍പ് തന്നെ അവരുടെ സ്വാധീനം രവിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ആരതി പറയുന്നു.
 
 നേരത്തെ ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാന്‍സിസിനെയാണ് രവി മോഹന്‍ തന്റെ ജീവിതത്തിലെ വെളിച്ചം എന്ന് വിശേഷിപ്പിച്ചത്. കെനിഷയുടെ പേര് നേരിട്ട് പറയാതെയാണ് ആരതിയുടെ വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments