Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മായിയമ്മയ്ക്ക് രവി പണം കായ്ക്കുന്ന മരം; ഭാര്യയുമായുള്ള നടന്റെ പ്രശ്നങ്ങൾക്ക് കാരണമിത്, ബാലാജി പ്രഭു പറയുന്നു

ദമ്പതികൾക്കിടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി പ്രഭുവിപ്പോൾ.

Jayam Ravi, Arthi,Kenisha

നിഹാരിക കെ.എസ്

, ശനി, 10 മെയ് 2025 (15:41 IST)
നടൻ രവി മോഹന്റെ കുടുംബ പ്രശ്നം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിയമപരമായി രവിയുമായി പിരിയുന്നത് വരെ ഭാര്യയാണ് താനെന്ന് ഭാര്യ ആരതി രവി പറഞ്ഞതോടെയാന ഇവരുടെ ജീവിതം വീണ്ടും ശ്രദ്ധ അനേടുന്നത്. ചർച്ചയ്ക്കോ അനുരഞ്ജനത്തിനോ രവി തയ്യാറാകുന്നില്ലെന്നും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുന്നെന്നും ആരതി രവി പറയുന്നുണ്ട്. ദമ്പതികൾക്കിടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി പ്രഭുവിപ്പോൾ.
 
സിനിമാ രം​ഗത്തുള്ളതിനാൽ ജയം രവിയുടെ അമ്മായിയമ്മയെക്കുറിച്ച് പല കാര്യങ്ങളും നമ്മൾക്കറിയാം. ഒരുപാ‌ട് ‌‌ടിവി സീരിയൽ നിർമ്മിച്ചയാളാണ്. ലെെറ്റ് ബോയ്സും പ്രൊഡക്ഷൻ ബോയ്സുമെല്ലാം ശമ്പളം ചോദിക്കാൻ പോകും. ആരെയും മതിക്കാത്ത സ്വഭാവമാണ് സുജാത വിജയകുമാറിന്റേത്. മുഖത്ത് നോക്കില്ല. അവരേക്കാൾ മുകളിലാണ് എന്ന ഭാവമാണ്. വളരെ പരുക്കമായി സംസാരിക്കും. ശമ്പളം കൃത്യമായി കൊടുക്കില്ല.
 
തനി ഒരുവൻ എന്ന സിനിമ വന്നു. അത് ജയം രവിയുടെ വലിയ ഹിറ്റ് സിനിമയാണ്. ആ സിനിമയ്ക്ക് ശേഷം ജയം രവി മറ്റൊരു തലത്തിലേക്ക് കരിയറിൽ വളരേണ്ടതാണ്. പക്ഷെ ഒന്നും ന‌ടന്നില്ല. തുടരെ പരാജയ സിനിമകൾ ചെയ്യുന്നു. അതിന് കാരണം സുജാത വിജയകുമാർ ജയം രവിയെ തന്റെ നിയന്ത്രണത്തിലാക്കി. അവർ പറയുന്ന ബാനറുകളുടെ സിനിമകളിൽ ജയം രവി അഭിനയിച്ചു. പല ജയം രവി സിനിമകളും സുജാത വിജയകുമാർ നിർമ്മിച്ചു. അവ പരാജയപ്പെട്ടു. 
 
എന്നിട്ട് ജയം രവിയുടെ ശമ്പളം കൊടുക്കില്ല. ചെലവിനുള്ള പണം കൊടുക്കില്ല. പണം കായ്ക്കുന്ന മരമായാണ് കണ്ടത്. മരുമകനായി കണ്ടില്ല. ജയം രവിയുടെ പിതാവിന് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. പല തവണ ജയം രവിയോ‌ട് ഇക്കാര്യം പറഞ്ഞതാണ്. ആരതിയുടെ ഭാ​ഗത്തും തെറ്റില്ലെന്നാണ് പറയുന്നത്. അമ്മ പറഞ്ഞത് കേൾക്കുകയാണ് ആരതി ചെയ്തതെന്നും ബാലാജി പ്രഭു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനർജി കിട്ടണമെങ്കിൽ എംഡിഎംഎ ഉപയോ​​ഗിക്കണം, അഡിക്റ്റഡായി, മോചനമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു': ജിഷിൻ