Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 വര്‍ഷമായി സിനിമ കാണാത്ത, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലായെന്ന് പറയുന്ന ഒരു സാംസ്‌കാരിക മന്ത്രി രാജിവച്ചു പോകണമെന്ന് ആഷിക് അബു

aashiq abu

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 30 ഓഗസ്റ്റ് 2024 (15:40 IST)
aashiq abu
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന് പറയുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ആഷിഖ് അബു. സജി ചെറിയാന്റെ സമീപകാലത്തെ പ്രതികരണങ്ങള്‍ കൂടുതല്‍ വിവാദമാവുകയാണ്. ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ഇന്ത്യ കണ്ട മികച്ച സംവിധായകനാണെന്നും അയാള്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ എപ്പോഴും ഇരയ്‌ക്കൊപ്പമാണെന്നു സജി ചെറിയാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ മന്ത്രിക്കെതിരെ സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയിരിക്കുകയാണ്. 20 വര്‍ഷമായി സിനിമ കാണാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലായെന്ന് പറയുന്ന ഒരു സാംസ്‌കാരിക മന്ത്രി രാജിവച്ചു പോകണമെന്ന് ആഷിക് പറഞ്ഞു.
 
ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബു നിലപാട് വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് ഒരിക്കലും വിശ്വസിക്കുന്നില്ല. ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് എങ്ങനെയാണ് ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 'വാഴ' കോടികള്‍ വിലയുള്ളത്; ഇതുവരെ എത്ര കോടി നേടിയെന്നോ?