Select Your Language

Notifications

webdunia
webdunia
webdunia
webdunia

മായാനദിക്ക് ശേഷം ടോവിനോയും ആഷിക് അബുവും, ‘നാരദൻ’ തുടങ്ങി

മായാനദിക്ക് ശേഷം ടോവിനോയും ആഷിക് അബുവും, ‘നാരദൻ’ തുടങ്ങി

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ജനുവരി 2021 (16:26 IST)
ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ. അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആദ്യ ക്ലാപ്പ് അന്ന ബെന്നും സ്വിച്ചോൺ കർമ്മം റിമാ കല്ലിങ്കലും നിർവഹിച്ചു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥ.
 
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കുശേഷം ആഷിക് അബുവും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാഫർ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. ശേഖർ മേനോൻ ആണ് സംഗീതമൊരുക്കുന്നത്.
 
ജൂഡ് ആൻറണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അന്ന ബെൻ. രോഹിത് വിഎസിന്റെ കള, മനു അശോകന്റെ കാണെക്കാണെ, സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്നീ ടോവിനോ ചിത്രങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും വിജയക്കൊടി പാറിക്കാൻ രാജമൗലി, 'ആർ‌ആർ‌ആർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു