സമൂഹമാധ്യമങ്ങളിൽ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ രണ്ടാം ഭാര്യയായ അഭയ ഹിരണ്മയിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഗോപി സുന്ദറിന്റെ പോസ്റ്റ്. ഇതോടെ അഭയയും ഗോപി സുന്ദറും തമ്മിൽ പിരിയുകയാണെന്നും അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
അഭയയുടെ പിറന്നാൾ ദിനത്തിൽ ഗോപിസുന്ദർ ആശംസകൾ പോലും നേർന്നില്ലെന്നും ആരാധകർ പറയുന്നു. ഇതോടെ അഭയയുടെ പിറന്നാൾ ചിത്രത്തിന് കിഴിൽ ഗോപി സുന്ദർ എത്തിയില്ലേ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഭയ ഇൻസ്റ്റാഗ്രാമിൽ നൽകിയത്.
വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്ന മറുപടിയാണ് അഭയ നൽകിയത്. ഗായികയുടെ പിറന്നാൾ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.