Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയ്യപ്പനായി ദിലീപിനെ മനസ്സില്‍ കണ്ടിരുന്നു'; അത് നടന്നില്ലെന്ന് അഭിലാഷ് പിള്ള

Dileep Dileep movies voice of satyanathan manikapuram Abhilash pillai

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ജൂണ്‍ 2023 (08:59 IST)
2023 വിജയ ചിത്രത്തോടെ മലയാള സിനിമയ്ക്ക് തുടങ്ങാന്‍ കഴിഞ്ഞത് മാളികപ്പുറത്തിലൂടെ ആയിരുന്നു. നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള മാളികപ്പുറം സിനിമ എഴുതിയത് ദിലീപിനെ മനസ്സില്‍ കണ്ടായിരുന്നു. ദിലീപിനെ അയ്യപ്പന്‍ ആക്കാന്‍ പറ്റാതെ പോയ വിഷമത്തെക്കുറിച്ച് അഭിലാഷ് തുറന്നു പറഞ്ഞു. 'വോയിസ് ഓഫ് സത്യനാഥന്റെ' ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് തിരക്കഥാകൃത്ത് ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.
 
ദിലീപേട്ടന്‍ തന്റെ ഒരു കഥ കേള്‍ക്കണമെന്ന് ആഗ്രഹം തുറന്നു പറഞ്ഞു കൊണ്ടാണ് അഭിലാഷ് തുടങ്ങിയത്.മാളികപ്പുറം എഴുതുമ്പോള്‍ അയ്യപ്പനായി മനസ്സില്‍ കണ്ടത് ദിലീപേട്ടനെയാണ്.ദിലീപേട്ടനെ മനസ്സില്‍ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ലെന്ന് ദിലീപിന്റെ കടുത്ത ആരാധകന്‍ കൂടിയായ അഭിലാഷ് പിള്ള പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയെ തകർക്കാൻ ശ്രമിക്കുന്നു? കേരള സ്റ്റോറി ഒടിടി സ്ട്രീമിങ് വാങ്ങാൻ ആളില്ലെന്ന് സംവിധായകൻ