താന്‍ പഠിച്ച സ്‌കൂളും കൂട്ടുകാരെയും ഒരിക്കല്‍ കൂടി കാണാനായി നടന്‍ ബിബിന്‍ ജോര്‍ജ് എത്തി. കാക്കനാട്ടിലെ എം.എ.എച്ച്.എസിലാണ് നടന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ഇവിടെ പഠിച്ചതില്‍ അഭിമാനിക്കുന്നുവെന്നും തന്റെ കാതില്‍ കേട്ട ആദ്യത്തെ കൂവലും കയ്യടികളും ഇവിടെ നിന്നാണെന്നും ബിബിന്‍ പറഞ്ഞു.
ബിബിന്‍ ജോര്‍ജിന്റെ വാക്കുകള്‍
വീണ്ടും.. കൊട്ടിപഠിച്ച... അതെ സ്‌കൂളില്‍ ക്ലാസ്സില്‍...അതെ കൂട്ടുകാരുമായി... ആ ബെഞ്ചും ഡെസ്‌കും.. കണ്ടപ്പോള്‍... ചങ്ക് പൊട്ടി..
ബിനു ആന്റോ... സുര്‍ജിത്... ഞങ്ങള്‍ ആയിരുന്നു ത്രിമൂര്‍ത്തികള്‍...എന്നെ ആദ്യം അംഗീകരിച്ച എന്റെ... ചങ്ങാതികള്‍... നന്ദിയുണ്ടെടാ... നമ്മള്‍ മൂന്നും ദൈവത്തിന്റെ... സ്‌പെഷ്യല്‍ കുട്ടികള്‍ അല്ലെ.... ഡാ.... നമ്മള്‍ അതെപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്..... ബിനു ഗംഭീരമായി പാടും വരയ്ക്കും അവനെ പോലെ ആകാന്‍ കൊതിച്ച നാളുകള്‍ ഉണ്ട് എനിക്ക് സുര്‍ജി... എന്നും ഇന്നും... കൂടെയുണ്ട്..... ഒരിക്കലും തിരിച്ചു കിട്ടാത്ത.... ഓര്‍മ്മകള്‍ആണ്.. ഏറ്റവും വലിയ വേദനകള്‍..M A H S school.... Kakkanadu... അവിടെ പഠിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു... കാരണം എന്റെ കാതില്‍ കേട്ട ആദ്യത്തെ കൂവലും..... കയ്യടികളും... അവിടെ നിന്നാണ്....