Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kattalan: ആനയുമായുള്ള സംഘട്ടനം; ചിത്രീകരണത്തിനിടെ നടൻ ആന്റണി വർ​ഗീസിന് പരിക്ക്

പരിക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറ്റിവച്ചു.

Kattalan Movie

നിഹാരിക കെ.എസ്

, ശനി, 11 ഒക്‌ടോബര്‍ 2025 (09:30 IST)
കാട്ടാളൻ സിനിമാ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്. ആനയുമായൊത്തുള്ള ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. തായ്ലാന്റിൽ വച്ചായിരുന്നു സംഭവം. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് ആന്റണിയിപ്പോൾ. പരിക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറ്റിവച്ചു.
 
ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോക പ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
 
ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാൻവാസിൽ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന 'കാട്ടാളൻ' മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Navya Nair: കൈ നിറയെ പ്രോഗാമുകളുണ്ട്, എനിക്കിഷ്ടമുള്ള സിനിമകളാണ് ചെയ്യുന്നത്, നവ്യാ നായർ