Actor Bala Marriage: നടന്‍ ബാല വീണ്ടും വിവാഹിതനായി
ബാലയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. ബാലയുടെ മാമന്റെ മകളാണ് വധു കോകില.
Publish Date: Wed, 23 Oct 2024 (09:09 IST)
Updated Date: Wed, 23 Oct 2024 (09:12 IST)
Actor Bala Marriage: നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ബാല സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ബാലയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. ബാലയുടെ മാമന്റെ മകളാണ് വധു കോകില. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതിരിക്കാന്‍ വീണ്ടും വിവാഹം കഴിക്കുമെന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യത്തെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്.