Actor Daniel Balaji Dies: ഞെട്ടി സിനിമാലോകം ! മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വില്ലനായി അഭിനയിച്ച ഡാനിയേല്‍ ബാലാജി അന്തരിച്ചു

വേട്ടയാട് വിളയാട്, പൊല്ലാതവന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഡാനിയേല്‍ ബാലാജി

രേണുക വേണു
ശനി, 30 മാര്‍ച്ച് 2024 (08:36 IST)
Daniel Balaji

Actor Daniel Balaji Dies: തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കുമെന്നാണ് വിവരം. 
 
വേട്ടയാട് വിളയാട്, പൊല്ലാതവന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഡാനിയേല്‍ ബാലാജി. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഡാഡി കൂള്‍, ഭഗവാന്‍ എന്നിവയാണ് ഡാനിയേല്‍ ബാലാജിയുടെ മലയാള ചിത്രങ്ങള്‍. 
 
ഗൗതം മേനോന്‍ ചിത്രം കാക്കാ കാക്കായിലൂടെയാണ് ഡാനിയേല്‍ ബാലാജി അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഭൈരവ, വട ചെന്നൈ, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments