Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൂര്യ 43' വൈകും! പുതിയ വിവരങ്ങള്‍, അറിഞ്ഞോ ?

'Suriya 43' will be delayed New information

കെ ആര്‍ അനൂപ്

, വെള്ളി, 29 മാര്‍ച്ച് 2024 (16:37 IST)
നടന്‍ സൂര്യയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ മുന്നില്‍ ഒന്നിലധികം സിനിമകള്‍ ഉണ്ട്.സൂര്യ തന്റെ 43-ാമത്തെ ചിത്രത്തിനായി സംവിധായിക സുധ കൊങ്ങരയുമായി കൈകോര്‍ക്കും.'സൂര്യ 43' കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്ത ചിത്രം തിയേറ്ററിലെത്താന്‍ സമയമെടുക്കുമെന്ന് താരം അടുത്തിടെ സ്ഥിരീകരിച്ചു.
 
 ഇപ്പോഴിതാ, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജുമൊത്തുള്ള തന്റെ 44-ാമത്തെ ചിത്രം സൂര്യ പ്രഖ്യാപിച്ചു, നടന്റെ സര്‍പ്രൈസ് ആരാധകരെ അമ്പരപ്പിച്ചു. അതേസമയം, 
 
സംവിധായിക സുധ കൊങ്ങരയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയമെടുക്കുമെന്നും അത് ശരിയായ സമയത്ത് ആരംഭിക്കുമെന്നും സൂര്യ അടുത്തിടെ സ്ഥിരീകരിച്ചു.എന്നാല്‍ കൂടുതല്‍ തയ്യാറെടുപ്പ് ആവശ്യമുള്ളത് കൊണ്ട് 'സൂര്യ 43' താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നടന്‍ തീരുമാനിച്ചു.പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.  
 
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജുമായി സൂര്യ ഒന്നിക്കുന്നു. 
 'ലവ് ലാഫ്റ്റര്‍ വാര്‍' എന്ന ടാഗ് ലൈനോടെയാണ് പ്രഖ്യാപനം. പ്രണയകഥയ്ക്കൊപ്പം ആക്ഷനും പ്രതീക്ഷിക്കാം.സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ സമയമെടുക്കും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിതം പ്രവചിച്ച് പൃഥ്വിരാജ്,15 വര്‍ഷംകൊണ്ട് നേടി നടന്‍, വീഡിയോ