Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മരിക്കാൻ ഭയമില്ല, പക്ഷേ എല്ലാരേയും വിട്ടു... കുടുംബത്തെ വിട്ടു... ഹോ ചിന്തിക്കാൻ വയ്യ'

ദിലീപ് ശങ്കറിന്റെ വിയോഗത്തിൽ തകർന്ന് കുടുംബം

'മരിക്കാൻ ഭയമില്ല, പക്ഷേ എല്ലാരേയും വിട്ടു... കുടുംബത്തെ വിട്ടു... ഹോ ചിന്തിക്കാൻ വയ്യ'

നിഹാരിക കെ.എസ്

, തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (09:23 IST)
നടൻ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകർ. ദിലീപിന്റെ വിയോഗം കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്. സ്ഥിരം മദ്യപിക്കുമായിരുന്ന അദ്ദേഹം ഇടക്ക് വച്ച് അത് ഉപേക്ഷിച്ചിരുന്നു. എന്നാൽ, അടുത്തിടെ വീണ്ടും തുടങ്ങി. ഇത് ജീവന് തന്നെ ഭീഷണിയായി. കരൾ രോഗത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് മരണവും സംഭവിക്കുന്നത്.
 
ഇതിനിടെ ഏതാനും നാൾ മുൻപേ ദിലീപ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം ആകുന്നത്. മരണത്തെ ഭയമില്ല. പക്ഷെ മരണം കഴിഞ്ഞ ശേഷമുള്ള ലോകം എന്താകും. അവിടെ എങ്ങനെ പ്രിയപ്പെട്ടവർ ഇല്ലാതെ ഒറ്റയ്ക്ക് കഴിയും എന്നൊക്കെയാണ് പോസ്റ്റിലൂടെ ദിലീപ് പറയുന്നത്. മറ്റൊരു പോസ്റ്റിൽ തനിക്ക് കാറ്റിനെയും നൂൽ പാലങ്ങളും ഭയമെന്നും കുറിച്ചു.
 
"മരണം.. അത് എല്ലാവര്ക്കും ഒരു ഭയം തന്നെ ആണ്‌ മരിക്കാനുള്ള ഭയമോ അപ്പോഴുണ്ടാകാവുന്ന വേദനയോ ഒന്നുമല്ല .. നമ്മൾ .. നമ്മുടെ ആത്മാവ് ... ഒറ്റക്കായി പോകുമല്ലോ എന്ന ചിന്ത .. ആരും കൂട്ടിനില്ലാതെ .. നമുക്കതു ചിന്തിക്കാൻ കൂടി പറ്റുന്നില്ല .. നമ്മുടെ കൂടെ ഇപ്പോഴും ആരെങ്കിലും വേണം .. ആരെങ്കിലും കൂടെയുണ്ടെങ്കിലേ നമുക്ക് സമാധാനം ഉള്ളൂ.. എന്താണെന്നറിയില്ല .... മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടോ .. അതും അറിയില്ല .. ഒറ്റയ്ക്ക് ... അതിനു ധൈര്യം ഇല്ല ... സത്യം ... എല്ലാരേയും വിട്ടു .. കുടുംബത്തെ വിട്ടു .. ഹോ .ചിന്തിക്കാൻ വയ്യ"
 
കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കം ഉണ്ടായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നതിനായി നാലുദിവസത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. രണ്ടുദിവസം ചിത്രീകരണത്തിന് വന്നെങ്കിലും പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ അദ്ദേഹത്തെ തിരഞ്ഞ് ഹോട്ടലില്‍ നേരിട്ട് എത്തുകയായിരുന്നു. മരണവിവരം അപ്പോഴാണ് പ്രിയപ്പെട്ടവർ അറിയുന്നതും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലൈക്കോട്ടൈ വാലിബനു ശേഷം മോഹന്‍ലാലും ഷിബു ബേബി ജോണും ഒന്നിക്കുന്നു