Publish Date: Fri, 30 Apr 2021 (17:44 IST)
Updated Date: Fri, 30 Apr 2021 (17:49 IST)
തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്‌ണകുമാർ.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവർത്തിക്കുക എന്നതാണ്. മുൻപ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികൾ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ബിജെപിയിൽ വന്നവരാണ്, ഞാൻ ആദ്യമെ തന്നെ ബിജെപി പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.
ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാർട്ടികൾ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും.റിസൈൻ മോദി ഹാഷ് ടാഗ് ട്രെന്റിങ്ങാകുന്നതിൽ കാര്യമില്ല. സമരങ്ങൾ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാഗ് ഇപ്പോൾ വരുന്നതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.