നടന്‍ കൃഷ്ണപ്രസാദ് വീണ്ടും ഉണ്ണിമുകുന്ദനൊപ്പം,'ഗെറ്റ്-സെറ്റ് ബേബി'ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഫെബ്രുവരി 2024 (17:47 IST)
Get-Set Baby
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിനുശേഷം നടന്‍ കൃഷ്ണപ്രസാദ് വീണ്ടും ഉണ്ണിമുകുന്ദനൊപ്പം ഒന്നിക്കുന്നു.'ഗെറ്റ്-സെറ്റ് ബേബി' എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ എത്തും. സിനിമയിലെ നായകന്‍ കൂടിയായ ഉണ്ണി മുഖത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ കൃഷ്ണപ്രസാദ് പുതിയ ചിത്രത്തിലും ഉള്ള വിവരം അറിയിച്ചത്. 
 വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ്-സെറ്റ് ബേബി' ഒരു രസകരമായ കോമഡി എന്റര്‍ടെയ്നറായിരിക്കും.ഉണ്ണി മുകുന്ദന്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്.വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രം ആയിരിക്കും ഇത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം നര്‍മ്മത്തില്‍ ചാലിച്ചാണ് സിനിമ പറയുന്നത്. 
 
 മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
 
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 
 സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ 'ജയ് ഗണേഷ്' ഏപ്രില്‍ 11ന് റിലീസ് ചെയ്യും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments