Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരെ...സാമന്ത തിരിച്ചെത്തുന്നു, സിനിമയിലേക്ക് അല്ല, ഹെല്‍ത്ത് പോഡ്കാസ്റ്റുമായി നടി

ആരാധകരെ...സാമന്ത തിരിച്ചെത്തുന്നു, സിനിമയിലേക്ക് അല്ല, ഹെല്‍ത്ത് പോഡ്കാസ്റ്റുമായി നടി

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഫെബ്രുവരി 2024 (15:17 IST)
2022 ഒക്ടോബറില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് സാമന്ത അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ തൊഴില്‍ മേഖലയിലേക്ക് താരം തിരിച്ചെത്തുകയാണ്.'സിറ്റഡല്‍' എന്ന വെബ് സിരീസിന് ശേഷം ഏഴുമാസത്തെ ഇടവേള താരം എടുത്തു.
 
എന്നാല്‍ നടിയുടെ തിരിച്ചുവരവ് സിനിമയിലൂടെ അല്ല. തന്റെ സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താന്‍ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്നും എന്നാല്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവര്‍ക്കുമത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
 
വിജയ് ദേവരകൊണ്ടയുടെ 'ഖുശി' എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ അയക്കേണ്ടത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ ഇടവേള എടുക്കുന്ന സമയത്ത് പൂര്‍ത്തിയാക്കണ്ട ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് അഡ്വാന്‍സ് തുക നടി തിരികെ നല്‍കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്,'എസ്‌കെ 23' ഒരുങ്ങുന്നു, ഇത്തവണ അതിഥി വേഷത്തില്‍ അല്ല!