Webdunia - Bharat's app for daily news and videos

Install App

ആദ്യം പോയത് മഞ്ജു വാര്യർ, എന്നിട്ടും അവർ എന്തിന് അവിടുന്ന് ഒഴിഞ്ഞു?: ചോദ്യവുമായി മഹേഷ്

ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ താൻ ഒട്ടനവധി വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ മഹേഷ്

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (16:10 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ താൻ ഒട്ടനവധി വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ മഹേഷ്. 1990 കളിലെ ഒരു സംവിധായകനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. വർഷങ്ങളായെങ്കിലും അതില്‍ ഇതുവരെ ഒരു നടപടിയും ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

തന്നെയും തന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് അദ്ദേഹം നടത്തിയതെന്നും മഹേഷ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതിജീവിതയായ നടിക്കുണ്ടായ അവസ്ഥയെ ഞാന്‍ അങ്ങേയറ്റം സങ്കടത്തോടെയാണ് കാണുന്നത്. ആര് ഇതിന് പിന്നില്‍ പ്രവർത്തിച്ചു എന്നുള്ള ഇടത്താണ് എനിക്ക് വ്യത്യസ്ത അഭിപ്രായമുള്ളത്. പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതില്‍ ഒരാള്‍ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. അങ്ങനേയുള്ള നിരവധി സംഭവങ്ങളുണ്ട്. അതായത് ഇതിന് പിന്നില്‍ ഒരു കോക്കസുണ്ട്.
 
ഡബ്ല്യൂസിസി അംഗങ്ങളില്‍ ആർക്കെങ്കിലും ദിലീപിന് എതിരായ ഗൂഡാലോചനയില്‍ പങ്കുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഒരു കലാകാരാനും കലാകാരിക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കില്ല. ഡബ്ല്യൂസിസിയിലേക്ക് ആദ്യം പോയ വ്യക്തിയാണ് മഞ്ജു വാര്യർ. പിന്നീട് എന്താണ് അവർ എത് വിട്ടിട്ട് പോയത്. അങ്ങനെ പലരുമുണ്ട്. സ്ത്രീകളുടെ പരാതിയില്‍ തന്നെ ഡബ്ല്യൂസിസി ചിലർക്കൊപ്പം മാത്രമാണ് നില്‍ക്കുന്നത്, ചിലർക്കൊപ്പം നില്‍ക്കുന്നില്ല എന്ന് തുടങ്ങിയ വിമർശനങ്ങളൊക്കെ പലരും പറഞ്ഞും അറിയുണ്ട്. എന്നാല്‍ നമ്മള്‍ അതില്‍ പെടാത്ത ആളായതുകൊണ്ട് അഭിപ്രായം പറയാന്‍ പോകുന്നില്ല. പക്ഷെ അവരുടെ കഠിനധ്വാനം കൊണ്ടാണ് ഹേമ കമ്മിറ്റി നിലവില്‍ വന്നതെന്ന് പറയാതിരിക്കാനാകില്ല. 
 
ദിലീപിന്റെ കേസില്‍ തന്നെ പറഞ്ഞ ഒരു കാര്യം ഒരു ടവറിന് കീഴില്‍ രണ്ടുപേർ വന്നു എന്നതായിരുന്നു. എന്നുവെച്ച് ഗൂഡാലോചന എങ്ങനെ തെളിയിക്കും. നിഷ്പ്രയാസം തെളിയിക്കാന്‍ സാധിക്കും എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. എന്തൊക്കെ ആയിരുന്നു, ദിലീപിനൊക്കെ ആ ഹോട്ടലില്‍ പോകുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു, ദിലീപ് റിയാക്ട് ചെയ്യുന്നു, പൊലീസ് തള്ളിക്കൊണ്ട് പോകുന്നു. ആ സമയത്ത് എന്തൊരു മേളമായിരുന്നു. എന്നിട്ടും എന്താണ് ഇപ്പോഴും ഇങ്ങനെ നീണ്ടുപോകുന്നത്. കോടതി എടുക്കുന്ന സമയത്തെ ഞാന്‍ മനസ്സിലാക്കുന്നു, അതിനെ എല്ലാ ബഹുമാനത്തോടെയും കാണുന്നു. കോടതിക്ക് വേണ്ടത് തെളിവുകളാണ്', മഹേഷ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

അടുത്ത ലേഖനം
Show comments