'രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജന്‍ 'സലൂട്ട്'ല്‍ ദുല്‍ഖറിന്റെ ചേട്ടന്‍'; അപൂര്‍വ്വഭാഗ്യം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (08:57 IST)
ദുല്‍ഖര്‍ സല്‍മാന്‍ - റോഷന്‍ ആന്‍ഡ്രൂസ് സല്യൂട്ട് ചിത്രീകരണം പൂര്‍ത്തിയായി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായെന്ന് സംവിധായകന്‍ പറഞ്ഞു. മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത്തില്‍ സന്തോഷമുണ്ടെന്നും ദുല്‍ഖറും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ലഭിച്ച ഒരു അപൂര്‍വ്വ ഭാഗ്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ മനോജ് കെ ജയന്‍. ദുല്‍ഖറിന്റെ ചേട്ടനായാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിടുന്നത്.
 
മനോജ് കെ ജയന്റെ വാക്കുകളിലേക്ക് 
 
'ഒരുപാട് സന്തോഷവും സ്‌നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച് സലൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്ക് അപ്പ് ആയി. '2005 'ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല.2021-ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് ഇതൊരു അപൂര്‍വ്വഭാഗ്യം ദുല്‍ഖര്‍ എന്തൊരു സ്വീറ്റ് പേഴ്‌സണ്‍ ആണ് മോനെ നീ.ഐ ലവ് യു . ഡിയര്‍ റോഷന്‍ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച് , പല തവണ, പല സമയത്ത് സെറ്റില്‍ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോര്‍ട്ടിനും നൂറു നന്ദി എന്റെ ബ്രില്ല്യന്റ് ഡയറക്ടര്‍.
 
ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി ,കാരണം ,നവ മലയാള സിനിമയിലെ ഏറ്റവും ആകര്‍ഷകമായിട്ടുള്ള സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് ആണ് അവര്‍ കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു. വളരെയധികം നന്ദി ബോബി സഞ്ജയ്. സഹ അഭിനേതാക്കള്‍ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.'-മനോജ് കെ ജയന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments