Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സല്യൂട്ട്' ലോകത്തോട് പങ്കുവെക്കാനായി ഇനി കാത്തിരിക്കാനാവില്ല : ദുല്‍ഖര്‍ സല്‍മാന്‍

'സല്യൂട്ട്' ലോകത്തോട് പങ്കുവെക്കാനായി ഇനി കാത്തിരിക്കാനാവില്ല : ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

, വെള്ളി, 9 ഏപ്രില്‍ 2021 (14:56 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'സല്യൂട്ട്' ഇക്കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നടന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എഴുതിയ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും സംവിധായകനും നന്ദി പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍.
 
'എനിക്ക് ഈ അവസരം നല്‍കിയതിന് റോഷന്‍ ചേട്ടന് നന്ദി. ഞാന്‍ അത് തികച്ചും ആസ്വദിച്ചു. നിങ്ങളുടെ വാക്കുകള്‍ക്കും നന്ദി. നിങ്ങളുമായും മുഴുവന്‍ ടീമുമായും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വേഫെയര്‍ ഫിലിംസിനും ഞങ്ങള്‍ക്കും സന്തോഷമുണ്ട്.ഓരോ അഭിനേതാവും ക്രൂ അംഗങ്ങളും ഈ സിനിമയില്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിച്ചു.നിങ്ങള്‍ ഓരോരുത്തരോടും എന്റെ സ്‌നേഹവും നന്ദിയും. സിനിമ ലോകവുമായി പങ്കിടാന്‍ കാത്തിരിക്കാനാവില്ല'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്തിനാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജോജി' നിങ്ങളെ ആശ്ചര്യപ്പെടുത്തും'; ഫഹദ് ഫാസില്‍ ചിത്രം വീട്ടിലിരുന്ന് കണ്ട് നടി സാനിയ ഇയ്യപ്പന്‍