Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീരിക്കാടന്‍ ജോസിന് വിട പറഞ്ഞ് മലയാള സിനിമ; നടന്‍ മോഹന്‍രാജ് വിടപറഞ്ഞത് പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന്

mohanraj

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 ഒക്‌ടോബര്‍ 2024 (20:15 IST)
mohanraj
കീരിക്കാടന്‍ ജോസിനെ അനശ്വരമാക്കിയ നടന്‍ മോഹന്‍രാജ് വിടപറഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ഏറെകാലമായി ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
 
കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കിരീടത്തിലെ പ്രധാന വില്ലന്‍ കീരിക്കാടന്‍ ജോസിനെ അവതരിച്ചാണ് മോഹന്‍രാജ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. 300 ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യം വിളിച്ചുപറയുമ്പോള്‍ കിളി പോയവന്‍, പാര്‍വതിക്ക് കിട്ടുന്ന തുക മറ്റ് നടിമാര്‍ക്ക് കിട്ടുന്നില്ല: ഷൈന്‍ ടോം ചാക്കോ