Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 വർഷത്തെ കുടുംബവിളക്ക് യാത്ര അവസാനിക്കുന്നു, സങ്കടത്തോടെ നൂബിൻ ജോണി

Kudumbavilakku

അഭിറാം മനോഹർ

, ബുധന്‍, 7 ഓഗസ്റ്റ് 2024 (16:44 IST)
Kudumbavilakku
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്ക് അവസാനിപ്പിക്കുന്നു എന്നത് ഏറെ വിഷമം തോന്നിപ്പിക്കുന്നുവെന്ന് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നൂബിന്‍ ജോണി. മുന്‍പ് പല സീരിയലുകളും ചെയ്തിരുന്നുവെങ്കിലും താരത്തിന്റെ കരിയറില്‍ ബ്രേയ്ക്ക് നല്‍കിയത് കുടുംബവിളക്ക് എന്ന സീരിയലായിരുന്നു.
 
ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ കുടുംബവിളക്കിന്റെ യാത്ര അവസാനിക്കുമ്പോള്‍ അത് വലിയ വിഷമമുണ്ടാക്കുന്നുവെന്ന് നൂബിന്‍ ജോണി പറയുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച കുടുംബവിളക്കില്‍ സുമിത്രയെന്ന കഥാപാത്രത്തിന്റെ മകനായാണ് നൂബിന്‍ എത്തിയത്. കുറെ അമ്മമാര്‍ക്ക് മകനെ പോലാണ് താനെന്നും ഇത് പറഞ്ഞുകൊണ്ട് കുറെയേറെ മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും അത്രയധികം സ്‌നേഹം ലഭിച്ചെന്നും ആ സ്‌നേഹവും പിന്തുണയും ഇനിയും തുടരണമെന്നും നൂബിന്‍ പറയുന്നു.
 
 5 വര്‍ഷക്കാലം എല്ലാവരും ഒരു കുടുംബം പോലെയാണ്. ഭയങ്കര അറ്റാച്ച്‌മെന്റാണ് എല്ലാവര്‍ക്കും ഇടയിലുള്ളത്. അത് അവസാനിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വിഷമമുണ്ടാക്കുന്നതാണ്. പരമ്പര ക്ലൈമാക്‌സിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വലിയ വിഷമം തോന്നിയിരുന്നു. നൂബിന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ രണ്ടു കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്