Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഗിന്നസ് പക്രു രാഷ്ട്രീയത്തിലേക്ക്, മനസ്സ് തുറന്ന് നടന്‍

ഗിന്നസ് പക്രു

കെ ആര്‍ അനൂപ്

, ബുധന്‍, 26 മെയ് 2021 (13:43 IST)
തന്റെ രാഷ്ട്രീയപ്രവേശനം അടുത്തുതന്നെ ഉണ്ടാകുമെന്ന സൂചന നല്‍കി നടന്‍ ഗിന്നസ് പക്രു. സുഹൃത്തുക്കള്‍ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. കൊവിഡിന് ശേഷം കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും നടന്‍ പറഞ്ഞു. 
 
 തനിക്ക് ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും താല്‍പര്യമുണ്ടെന്നും പക്രു തുറന്നു പറഞ്ഞു.
 
'അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. തന്നെ പോലുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്നം'- ഗിന്നസ് പക്രു പറഞ്ഞു. നാന മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചനും ? അണിയറയില്‍ ഒരു ത്രില്ലര്‍ ഒരുങ്ങുന്നു !