Webdunia - Bharat's app for daily news and videos

Install App

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്: വൈറലായി പാര്‍ഥിപന്റെ വാക്കുകൾ

‘വെര്‍ഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്റെ പരാമര്‍ശം.

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (20:18 IST)
നടി സുഹാസിനിക്ക് താൻ സുന്ദരിയാണെന്ന അഹങ്കാരമുണ്ടെന്ന് നടന്‍ പാര്‍ഥിപന്‍. 50 വസസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്. ഈ പ്രായത്തിലും താന്‍ സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക് എന്നാണ് പാര്‍ഥിപന്‍ പറയുന്നത്. ‘വെര്‍ഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്റെ പരാമര്‍ശം. 
 
'സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം” എന്നാണ് പാര്‍ഥിപന്‍ പറയുന്നത്.
 
അതേസമയം, പ്രായത്തിന്റെ പേരില്‍ പാര്‍ഥിപന്‍ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സുഹാസിനിയും സംസാരിച്ചിരുന്നു. തനിക്കിപ്പോള്‍ 63 വയസ്സായി. എണ്‍പത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും ഇല്ല. ഞാന്‍ പറയും. വയസ് എന്നാല്‍ അനുഭവമാണ്, അത് പറയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് എന്നായിരുന്നു സുഹാസിനി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments