എന്നെ ജീവിക്കാൻ വിടൂ! ഞാൻ ഗർഭിണിയല്ല; തുറന്ന് പറഞ്ഞ് കെനിഷാ ഫ്രാൻസിസ്
ഇപ്പോഴിതാ ആദ്യമായി രവി മോഹൻ - ആർതി വിഷയത്തിൽ കെനിഷാ ഫ്രാൻസിസ് പ്രതികരിക്കുന്നു
നടൻ രവി മോഹന്റെ പേരിനൊപ്പം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചേർത്തുവെയ്ക്കപ്പെട്ട പേരാണ് ഗായിക കെനീഷ ഫ്രാൻസിസിന്റേത്. രവി മോഹന്റെയും ഭാര്യ ആർതി രവിയുടെയും വിവാഹ ബന്ധം തകരാൻ തന്നെ കാരണം കെനിഷാ ഫ്രാൻസിസ് ആണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇപ്പോഴിതാ ആദ്യമായി രവി മോഹൻ - ആർതി വിഷയത്തിൽ കെനിഷാ ഫ്രാൻസിസ് പ്രതികരിക്കുന്നു
'ഗണേഷ് അണ്ണനുമായി എനിക്ക് അത്രയും നല്ല അടുത്ത ബന്ധമാണ് ഉള്ളത്. ജോലിയുടെ ഭാഗമായി തുടങ്ങിയ സൗഹൃദമായിരുന്നു അത്. പക്ഷേ ഞങ്ങൾ കാരണം ആ വിവാഹം അത്രയധികം ശ്രദ്ധിക്കപ്പെട്ടതിൽ ഞാൻ അദ്ദേഹത്തോട് ഹൃദയത്തിൽ തൊട്ട് ക്ഷമ ചോദിയ്ക്കുന്നു. രവി മോഹൻ വിഷയത്തിലേക്ക് വന്നാൽ, എന്റെ ഒരേ ഒരു ക്ലൈന്റ് അല്ല അദ്ദേഹം. എനിക്ക് ഒത്തിരി സെലിബ്രിറ്റി ക്ലൈന്റ്സ് ഉണ്ട്. അവരുടെ ഒന്നും പേര് പുറത്ത് പറയാൻ സാധിക്കില്ല.
പക്ഷേ അതിന് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ, എനിക്ക് വിശ്വസിക്കാനേ സാധിക്കുന്നില്ല. നിങ്ങളൊരു അനാഥയായത് നന്നായി, ഇതൊന്നും അച്ഛനും അമ്മയ്ക്കും കാണേണ്ടി വരില്ലല്ലോ, ഇങ്ങനെ ഒരു മകളുള്ളത് കൊണ്ടാണ് ആ അച്ഛനും അമ്മയും നേരത്തെ പോയത് എന്നിങ്ങനെ, ജനങ്ങൾ എത്രത്തോളും ക്രൂരമാണെന്ന് എന്ന് എന്നെ കൊണ്ട് ചിന്തിപ്പിക്കും വിധമായിരുന്നു സോഷ്യൽ മീഡിയ റിയാക്ഷൻ.
അതിനിടയിൽ എന്റെ ഒരു ഫോട്ടോ പുറത്ത് വന്നപ്പോൾ ഗർഭിണിയാണ് എന്നും പറഞ്ഞു. ഞാൻ ഗർഭിണിയൊന്നുമല്ല, സിക്സ് പാക്ക് ഒന്നുമല്ലെങ്കിലും അത്യാവശ്യം നല്ല പാക്ക് ആണ് ഇപ്പോഴുള്ളത്. നെഗറ്റീവ് പറയുന്നവരെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നില്ല. വാ ഉള്ളവർ എന്തും പറയും, അത് കേൾക്കാനുള്ള കാത് എനിക്കില്ല. നാട്ടിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുന്നു, അതിലൊന്നും തലയിടാതെ എന്തിനാണ് ഇത് ഇത്രയും വിഷയമാക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല.
എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒന്ന്, ഇതൊന്നും തന്നെ എന്നെ ബാധിക്കുന്നില്ല. എന്തൊക്കെ സംഭവിച്ചാലും, അവസാനം ഞാൻ ശരിയോ തെറ്റോ എന്നതാണ് എന്നെ ബാധിക്കുന്നത്. എല്ലാം അവസാനിച്ച്, രാത്രി ഉറങ്ങാൻ പോകുമ്പോൾ, എന്നിലെ ഇന്നർ സയലന്റ്സ് ഹാപ്പിയാണെങ്കിൽ ഒന്നും എന്നെ ബാധിക്കുന്നില്ല. കർമയിൽ എനിക്ക് വലിയ വിശ്വാസം ഉണ്ട്. അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തി, പത്ത് - പതിനഞ്ച് വർഷം ഒറ്റയ്ക്ക് കഷ്ടപ്പെട്ട്, പല ഷോകൾ ചെയ്ത്, ബിസിനസ്സുകൾ നടത്തി ജീവിതത്തിൽ മുന്നേറി വന്ന ആളാണ് ഞാൻ. ആ ധൈര്യം എനിക്കുണ്ടായത്, എന്റെ അച്ഛനും അമ്മയും അത്ര നല്ല രീതിയ്ക്കാണ് എന്നെ വളർത്തിയത്.
ഇത് മറ്റ് രണ്ട് പേരുടെ ജീവിതമാണ്. സംസാരിക്കേണ്ടതും പരിഹരിക്കേണ്ടതും അവർ രണ്ട് പേരാണ്. അന്തിമമായ തീരുമാനം കോടതിയെടുക്കും. അതിനുള്ള സമയം അവർക്ക് നൽകൂ. പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ. അവരെ ജീവിക്കാൻ അനുവദിക്കൂ, എന്നെ എന്റെ പാട്ടിന് വിടൂ. അതിനൊപ്പം ഒരു ക്ലാരിഫിക്കേഷൻ കൂടെ, രവി മോഹനൊപ്പം ചേർന്ന് ഹീലിങ് സെൻറർ അല്ല ആരംഭിക്കാൻ പോകുന്നത്, ഞങ്ങൾ ഒരുമിച്ച് ചില ബിസിനസ്സുകൾ ചെയ്യാൻ പ്ലാനുണ്ട്. ഒരുമിച്ച് വർക്ക് ചെയ്യാൻ പോകുന്നുവെന്നും കെനിഷാ ഫ്രാൻസിസ് വ്യക്തമാക്കി.