Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത,വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന കാറുകള്‍, വീഡിയോ പങ്കുവെച്ച് നടന്‍ റഹ്‌മാന്‍

Mishong Cyclone  Actor Rahman cars മിഷോങ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (15:06 IST)
മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നടന്‍ റഹ്‌മാന്‍. ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ താഴെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന കാറുകളാണ് കാണാനായത്. സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്ന വീഡിയോ തന്റെ പേജിലും റഹ്‌മാന്‍ പങ്കുവയ്ക്കുകയായിരുന്നു. അതേസമയം നടനും കുടുംബവും സുരക്ഷിതമാണോ എന്ന ചോദ്യവുമായി നിരവധി ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
 
ചെന്നൈയില്‍ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവെച്ചിട്ടുണ്ട്. പുതിയ ചിത്രമായ രജനി'യുടെ പ്രമോഷന് വേണ്ടിയായിരുന്നു നടന്‍ കേരളത്തിലേക്ക് വരാനിരുന്നത്. കാളിദാസ് നടത്തേണ്ടിയിരുന്ന വാര്‍ത്ത സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലെനയ്ക്ക് കിളിപോയെന്ന് പറയുന്നവരുടെ കിളിയാണ് പോയിരിക്കുന്നത്: സുരേഷ്ഗോപി