Webdunia - Bharat's app for daily news and videos

Install App

ഭരതൻ ടച്ചുള്ള അവാർഡ് പടമെന്ന് പറഞ്ഞാണ് പോയത്, ഷക്കീല ചിത്രം കിന്നാരത്തുമ്പികളിൽ അഭിനയിച്ചതിനെ പറ്റി സലീം കുമാർ

അഭിറാം മനോഹർ
ഞായര്‍, 19 ജനുവരി 2025 (19:30 IST)
Salim Kumar- Shakeela
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരെല്ലാം തിളങ്ങി നിന്നിരുന്ന കാലഘട്ടമായിരുന്നെങ്കില്‍ കൂടി 2000ത്തിന്റെ തുടക്കസമയത്ത് മലയാളത്തില്‍ തരംഗം തീര്‍ത്തത് ഷക്കീല ചിത്രങ്ങളായിരുന്നു. സോഫ്റ്റ് പോണ്‍ ചിത്രങ്ങളായ ഇവ വിജയം സൃഷ്ടിച്ചതോടെ ഷക്കീലയുടെ പാത പിന്‍പറ്റി നിരവധി നായികമാര്‍ ഇത്തരം സിനിമകളിലെത്തിയിരുന്നു. ഈ ചിത്രങ്ങള്‍ക്കെല്ലാം തുടക്കമായത് ഷക്കീലയെ നായികയാക്കി ആര്‍ ജെ പ്രസാദ് 2000ല്‍ സംവിധാനം ചെയ്ത കിന്നാരത്തുമ്പികളുടെ വലിയ വിജയമായിരുന്നു.
 
 ഷക്കീല കേന്ദ്രകഥാപാത്രമായെത്തിയ സിനിമയില്‍ സലീം കുമാറും അഭിനയിച്ചിരുന്നു. കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ പറ്റി സലീം കുമാര്‍ പറയുന്നത് ഇങ്ങനെ. ഭരതന്‍ ടൈപ്പ് അവാര്‍ഡ് സിനിമയാണെന്ന് പറഞ്ഞാണ് സിനിമയിലേക്ക് വിളിവന്നത്.ഭരതന്‍ ശൈലിയില്‍ സെക്‌സിന്റെ ചില അംശങ്ങളൊക്കെയുണ്ട്. പക്ഷേ എനിക്ക് അത്തരം രംഗങ്ങള്‍ ഇല്ലായിരുന്നു. ഷക്കീലയുമായുള്ള രംഗങ്ങള്‍ പോലും സിനിമയിലുണ്ടായിരുന്നില്ല. എന്നാല്‍ സിനിമയുടെ ഡബ്ബിംഗിന് പോയപ്പോള്‍ ഡയറക്ടറെ വല്ലാതെ വിഷമത്തിലാണ് കണ്ടത്. വിതരണത്തിന് ആരും തയ്യാറായില്ലെന്നാണ് ഡയറക്ടര്‍ പറഞ്ഞത്.
 
 അങ്ങനെ വിറ്റുപോകണമെങ്കില്‍ കുറച്ച് സെക്‌സ് സീന്‍ കൂടിചേര്‍ക്കേണ്ടിവരുമെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോ എന്റെ പേര് ചീത്തയാക്കരുത്. പോസ്റ്ററിലൊന്നും എന്റെ ഫോട്ടോ വെയ്ക്കരുതെന്ന് ഞാന്‍ പറഞ്ഞു. അവര്‍ മര്യാദക്കാരായതുകൊണ്ട് അങ്ങനെ പോസ്റ്ററിലൊന്നും പടം വെച്ചതുമില്ല. എന്നാല്‍ പടം നല്ല രീതിയില്‍ ഹിറ്റായി. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ്ങിനായി പൊള്ളാച്ചിയില്‍ ചെന്നപ്പോള്‍ കിന്നാരത്തുമ്പികളുടെ പേരില്‍ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലീം കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70 ലക്ഷം രൂപയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

അടുത്ത ലേഖനം
Show comments