Webdunia - Bharat's app for daily news and videos

Install App

സിദ്ദിഖ് ഇപ്പോഴും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചെന്ന് ആരോപണം

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:32 IST)
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി 4 ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തിരെഞ്ഞ് പോലീസ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. ഇതോടെ നടന്റെയും സുഹൃത്തുക്കളുടെയും വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം കോടതി ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരുന്നു.
 
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. മാസ്‌ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ചയാള്‍ എന്ന നിലയില്‍ അതിജീവിത കള്ള സാക്ഷിയെ സൃഷ്ടിച്ചതായാണ് ആരോപണം. പരാതിയില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.
 
 സുപ്രീം കോടതിയിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അതിനുള്ളില്‍ പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരുമെന്ന ആശങ്ക നടനുണ്ട്. അറസ്റ്റിന് തിങ്കളാഴ്ച വരെ പോലീസ് വൈകിപ്പിക്കുമോ അതോ നിലവിലെ വിമര്‍ശനങ്ങള്‍ക്കിടയില്‍ സിദ്ദിഖിന്റെ അറസ്റ്റ് നടക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments