Webdunia - Bharat's app for daily news and videos

Install App

ആവേശത്തിലെ പാട്ടിനിടെ തെറിവിളിയുമായി ശ്രീനാഥ് ഭാസി; വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ

ആവേശം സിനിമയിലെ ഈ പാട്ട് ഒരു വേദിയില്‍ പാടുന്നതിനിടെ തെറിവിളിയുമായി നടന്‍ ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (09:20 IST)
ആവേശം സിനിമയിലെ 'മോനേ ജാട...' തരംഗം തീരുന്നില്ല.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയ ഗാനം ശ്രീനാഥ് ഭാസിയാണ് ആലപിച്ചത്. ഇപ്പോഴിതാ ആവേശം സിനിമയിലെ ഈ പാട്ട് ഒരു വേദിയില്‍ പാടുന്നതിനിടെ തെറിവിളിയുമായി നടന്‍ ശ്രീനാഥ് ഭാസി. ഗാനത്തിനിടെ ശ്രീനാഥ് ഭാസി തന്നെ കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചു പറയുന്നു. നടന്റെ തെറിവിളികള്‍ പാട്ടിനൊപ്പം വരുമ്പോള്‍ കാണികള്‍ ആസ്വദിച്ച് അത് കേള്‍ക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. 
 
 നടന്‍ പാട്ട് അവതരിപ്പിച്ച വേദി ഏതാണെന്ന് വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ വിവിധ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ട്രോള്‍ പേജുകളിലും ശ്രീനാഥ് ഭാസിയുടെ പുത്തന്‍ പാട്ട് വൈറലാണ്.താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
 
തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ആവേശം സിനിമ ജിത്തു മാധവനാണ് സംവിധാനം ചെയ്തത്. സിനിമയിലെ ഗാനങ്ങളെല്ലാം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments