Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുപ്രവര്‍ത്തനത്തിന്റെ ശമ്പളം എനിക്ക് വേണ്ട: സുരേഷ് ഗോപി

BJP Candidate Suresh Gopi - Lok Sabha Election 2024

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജൂണ്‍ 2024 (09:10 IST)
തന്നെ നെഞ്ചിലേറ്റിയ തൃശ്ശൂരിനോട് എന്നും നന്ദിയുള്ളവനാണ് സുരേഷ് ഗോപി. പൂരപ്രേമിയായ താന്‍ അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തുമെന്ന ഉറപ്പും നല്‍കി. അദ്ദേഹം കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതല ഏറ്റത്തിന് പിന്നാലെ കരാര്‍ ഉറപ്പിച്ച സിനിമകള്‍ ഉപേക്ഷിക്കുമോ എന്ന ചര്‍ച്ചകളും സജീവമായി. മന്ത്രി പദവിയും സിനിമ അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.
 
'സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലയും കൃത്യമായി നിര്‍വഹിക്കും. കേന്ദ്രമന്ത്രി സ്ഥാനവും പൊതുപ്രവര്‍ത്തനവും രാജ്യത്തിനാണ്. സിനിമ തൊഴിലാണ്. അത് കുടുംബത്തിന് ഉള്ളതാണ്. ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സിനിമ സെറ്റില്‍ ഒരു ഓഫീസ് ഉണ്ടാകും. കാര്യങ്ങള്‍ കൃത്യമായി നടക്കും. 
 
രാജ്യസഭയില്‍ ചെയ്ത പോലെ തന്നെ പൊതുപ്രവര്‍ത്തനത്തിന്റെ ശമ്പളം എനിക്ക് വേണ്ട. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ തൊഴിലിന്റെ ശമ്പളം വേണം',-സുരേഷ് ഗോപി പറഞ്ഞു. 
 
 
നാല് സിനിമകളാണ് ഇനി സുരേഷ് ഗോപിയുടേതായി ഇനി വരാനിരിക്കുന്നത്. ആദ്യത്തേത് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. ഇലക്ഷന്‍ തിരക്കുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ടുപോയി. 
 
 മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ചിത്രീകരണം ഉണ്ടാകും.
 
ഗോകുലം ഗോപാലന്‍ എഴുപതു കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലും നായകന്‍ സുരേഷ് ഗോപിയാണ്.പത്മനാഭ സ്വാമിയുടെ ട്രിബ്യൂട്ട് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കത്തനാര്‍ പൂര്‍ത്തിയായ ശേഷം ഈ സിനിമ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
മൂന്നാമതായി സുരേഷ് ഗോപി സൂചിപ്പിച്ച സിനിമ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ്. 'എല്‍ കെ' എന്ന പേരില്‍ അറിയപ്പെടുന്ന സിനിമ ആദ്യഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.
 
സുരേഷ് ഗോപി ചെയ്യാനിരിക്കുന്ന നാലാമത്തെ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഇതും ഒരു പോലീസ് സ്റ്റോറി ആണെന്നാണ് വിവരം.
 
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകള്‍ കൂടി നടനുണ്ട്. ഇത് സംബന്ധിച്ച് ഉറപ്പുകള്‍ ഒന്നും സുരേഷ് ഗോപി നല്‍കിയിട്ടില്ല.
 
 സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ ഇനി വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങള്‍. ഈ രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താന്‍ എന്തൊരു അച്ഛനാണ്'; സലിംകുമാറിനോട് തമിഴ് സംവിധായകന്‍