Webdunia - Bharat's app for daily news and videos

Install App

ശ്രീനിവാസന്‍ തിരിച്ചെത്തുന്നു, മകന്‍ നായകനാകുന്ന സിനിമയിലൂടെ,'കുറുക്കന്‍' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 2 നവം‌ബര്‍ 2022 (10:12 IST)
ഒരു ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നു. അച്ഛന്‍ സുഖം പ്രാപിച്ചു വരുകയാണെന്നും തന്റെ പുതിയ സിനിമയായ 'കുറുക്കന്‍'ല്‍ അദ്ദേഹവും ഉണ്ടെന്നും മകനായ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തി.വരുന്ന മാസം സിനിമയുടെ സെറ്റില്‍ ശ്രീനിവാസന്‍ ജോയിന്‍ ചെയ്യുമെന്നും നടന്‍ പറഞ്ഞു.
 
ഇത് മൂന്നാം തവണയാണ് അച്ഛനും മകനും സിനിമയില്‍ ഒന്നിക്കുന്നത്.
'മകന്റെ അച്ഛന്‍', 'അരവിന്ദന്റെ അതിഥികള്‍' എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 'കീടം' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ശ്രീനിവാസന്‍ അവസാനമായി അഭിനയിച്ചത്.  
 
ഷൈന്‍ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കുറുക്കന്‍.നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുകയാണ്.ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments