Webdunia - Bharat's app for daily news and videos

Install App

ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവ്, സിനിമയിലെത്തി 16 വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി സുബീഷ് സുധി

കെ ആര്‍ അനൂപ്
ബുധന്‍, 18 ജനുവരി 2023 (17:38 IST)
നടന്‍ സുബീഷ് സുധി നായകനാകുന്നു. സിനിമയില്‍ എത്തി 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടന് മുന്നില്‍ ഇത്തരം ഒരു അവസരം എത്തുന്നത്.'ക്ലാസ്‌മേറ്റ്സ്'എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് തുടക്കം.
 
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി വി എന്നിവര്‍ ചേര്‍ന്നാണ്. തന്റെ പ്രിയപ്പെട്ട സുബീഷ് സുധി നായകനാകുന്ന സന്തോഷം സംവിധായകന്‍ ലാല്‍ ജോസ് പങ്കുവെച്ചു.
 
ലാല്‍ ജോസിന്റെ വാക്കുകളിലേക്ക് 
 
സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും. 
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments