Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയും കങ്കുവ സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൊച്ചിയില്‍; നാളെ തിരുവനന്തപുരത്ത്

Actor Suriya

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 നവം‌ബര്‍ 2024 (14:31 IST)
സൂര്യയും കങ്കുവാ സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൊച്ചിയിലെത്തി. ഈ മാസം 14നാണ് സൂര്യ നായകനാകുന്ന കങ്കുവ സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെത്തുന്നത്. തിരുവനന്തപുരത്ത് നാളെ വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സൂര്യ ആരാധകരുമായി സംവദിക്കും. 350 കോടി രൂപയുടെ ബജറ്റിലൊരുങ്ങിയ ചിത്രം ടൈം ട്രാവല്‍ -സയന്‍സ് ഫിക്ഷന്‍ സിനിമയാണ്. ബോളിവുഡ് താരം ദിഷാ പഠാനിയാണ് നായിക.
 
അതേസമയം പ്രതിനായകനായി എത്തുന്നത് ബോബി ഡിയോളാണ്. ബോബി ഡിയോളിന്റെ ആദ്യത്തെ തമിഴ് സിനിമയാണിത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അവസാനഭാഗത്തില്‍ കാര്‍ത്തിയും എത്തുന്നുണ്ട്. ആദ്യമായാണ് കാര്‍ത്തിയും സൂര്യയും ഒരു സിനിമയില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ ഗോകുലം മൂവീസ് ആണ് വിതരണം നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്, നായികയായി എത്തുന്നത് കരീന കപൂറെന്ന് റിപ്പോർട്ട്