Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനിതുവരെ ഒരു സ്ത്രീയേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല, മീ ടു എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണോ? പൊട്ടിത്തെറിച്ച് വിനായകൻ

ഞാനിതുവരെ ഒരു സ്ത്രീയേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല, മീ ടു എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണോ? പൊട്ടിത്തെറിച്ച് വിനായകൻ
, വ്യാഴം, 16 ജൂണ്‍ 2022 (16:56 IST)
മീ ടുവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും പ്രതികരണവുമായി നടൻ വിനായകൻ. അടിത്തട്ട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെയാണ് താരം ക്ഷുഭിതനായത്. ശാരീരിക പീഡനങ്ങളെ മീടൂ എന്ന് പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്ര വലിയ തെറ്റുകൾ ചെയ്ത എത്രപേർ ജയിലിൽ പോയെന്നും വിനായകൻ ചോദിച്ചു.
 
ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീടുവിൻ്റെ നിർവചനം കിട്ടിയോ നിങ്ങൾക്ക് വിനായകൻ ചോദിച്ചു.ഒരുത്തീ സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ ഉണ്ടായ സംഭവത്തിൽ താൻ പെൺകുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു.സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു'- വിനായകന്‍ പറഞ്ഞു.
 
തന്നെ മാധ്യമങ്ങൾ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും താൻ ചെയ്യാത്ത കുറ്റങ്ങൾ തന്നിൽ ആരോപിച്ചെന്നും വിനായകൻ കുറ്റപെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മരണമാസ് പോലീസ് വേഷം, അഞ്ചു ഭാഷകളില്‍ റിലീസ്, ചിത്രീകരണം അടുത്തമാസം