Webdunia - Bharat's app for daily news and videos

Install App

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, പീഡനപരാതിയുമായി നടി

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (14:28 IST)
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്. ആലുവയിലെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും 2019ലാണ് സംഭവം നടന്നതെന്നും നടി വെളിപ്പെടുത്തി. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിന് പകരമായി ബാബുരാജിനെ പരിഗണിക്കുന്നതിനിടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
 
 നേരത്തെ കൊച്ചി ഡിസിപിയായിരുന്ന നിലവിലെ മലപ്പുറം എസ്പി എസ് ശശിധരനോട് പരാതി പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പറഞ്ഞു. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടന്‍ ബാബുരാജ്.  നാടകപ്രവര്‍ത്തക കൂടിയായ നടി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരമുണ്ടെന്നും അണിയറപ്രവര്‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ് ബാബുരാജ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.
 
അതേസമയം താന്‍ കൊച്ചി ഡിസ്പിയായിരിക്കെ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നതായി മലപ്പുറം എസ് പി എസ് ശശിധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നല്‍കിയില്ലെന്നും എസ് പി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments