വിവാഹത്തിനായി പണം ഒഴുക്കുന്ന കാലത്ത് മാതൃകയാകുകയാണ് നടി അമൃത റാവുവും റേഡിയോ ജോക്കിയായ അന്‍മോലും. ഇരുവരുടെയും വിവാഹത്തിന് ചെലവായത് ഒന്നരലക്ഷം രൂപയാണ്. ദമ്പതിമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ യൂട്യൂബ് വീഡിയോയിലാണ് വിവാഹ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്.ഞങ്ങള്‍ വിവാഹത്തിന് അധികം ചെലവാക്കിയില്ല, ഞങ്ങള്‍ അത് ആസ്വദിച്ചു എന്നാണ് അമൃത റാവുവും അന്‍മോലുംപറയുന്നത്.
9 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂനെയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ രഹസ്യമായിയായിരുന്നു കല്യാണം. 3000 രൂപ വിലയുള്ള സാരിയാണ് നടി വിവാഹതിനായി തിരഞ്ഞെടുത്തത്.ഡിസൈനര്‍ വസ്ത്രങ്ങളോടുള്ള താല്പര്യ കുറവാണ് അതിന് കാരണം. തന്റെ വിവാഹ വസ്ത്രത്തിനും അത്രയും തന്നെ രൂപയെ ചെലവായുള്ളു എന്ന് അന്‍മോലും പറയുന്നു. വിവാഹ വേദിക്കായി 11,000 രൂപയും മംഗള്‍സൂത്രക്ക് 18,000 രൂപയും ചെലവ് വന്നു.