കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മീര നന്ദന്.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ മെഹന്ദി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
മെഹന്ദി ഡേ വണ്‍ എന്നെഴുതി കൊണ്ടാണ് ചിത്രങ്ങള്‍ മീര പങ്കുവെച്ചത്.
ഈ കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലത്തില്‍ നടി എത്തിയിരുന്നു.നടി മീര നന്ദന് ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനിയുള്ള ജീവിതയാത്രയില്‍ ശ്രീജുവും നടിയുടെ കൂടെയുണ്ടാകും, അതെ... മീരാനന്ദന് വിവാഹിതയാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞവര്‍ഷം നടന്നതാണ്.
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം മീരയെ കാണാനായി ലണ്ടനില്‍ നിന്ന് ശ്രീജു ദുബായില്‍ എത്തുകയായിരുന്നു.
തുടര്‍ന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.