ഏട്ടന്റെ കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുകയാണ് നടി അനുശ്രീ. തങ്ങളുടെ വീട്ടിലെ ആദ്യത്തെ കണ്മണിയാണ് ആദിയെന്നും അവന്റെ എന്താവശ്യത്തിനും താന്‍ ഉണ്ടാകുമെന്നും നടി ആശംസ കുറിപ്പില്‍ കുറിക്കുന്നു.
അനുശ്രീയുടെ വാക്കുകള്‍
ആദികുട്ടാ..... അപ്പേടെ പൊന്നെ....happy birthday ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്‌നേഹിച്ചാല്‍ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി.......എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തില്‍ ചിരിച്ചു,കളിച്ചു ജീവിക്കാന്‍ കഴിയട്ടെ....എന്നും അപ്പയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങാന്‍ കഴിയട്ടെ...എന്നും അപ്പയോടൊപ്പം ചേര്‍ന്ന് നിക്കാന്‍ എന്റെ ആദികുട്ടന്‍ ഉണ്ടാകട്ടെ...
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കള്ളനും ഭഗവതിയും തിരക്കിലാണ് നടി.