'10 മണിക്കൂർ ജോലി ന്യായമാണ്, അസാധ്യമല്ല': ജനീലിയ ദേശ്മുഖ്

ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജനീലിയ ദേശ്മുഖ് പറഞ്ഞു.

നിഹാരിക കെ.എസ്
ബുധന്‍, 18 ജൂണ്‍ 2025 (10:30 IST)
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ദീപിക പദുക്കോൺ ഉന്നയിച്ച ഡിമാന്റുകളിൽ ഒന്നായിരുന്നു 8 മണിക്കൂർ ജോലി എന്നത്. എന്നാൽ, സംവിധായകൻ ഇത് അംഗീകരിക്കാതെ നായികയെ മാറ്റുകയായിരുന്നു. ഇതോടെ, ഇത് സംബന്ധിച്ച ചർച്ചകൾ ബോളിവുഡിൽ ആരംഭിച്ചു. ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജനീലിയ ദേശ്മുഖ് പറഞ്ഞു. സൂം ചാനലിനോട് സംസാരിക്കവേയാണ് ദീർഘനേരം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ജനീലിയ വെളിപ്പെടുത്തിയത്.
 
'10 മണിക്കൂർ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളിൽ സംവിധായകൻ അത് 11 അല്ലെങ്കിൽ 12 മണിക്കൂർ വരെ നീട്ടാൻ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുമ്പോൾ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും' - ജനീലിയ പറഞ്ഞു.
 
അതേസമയം, പ്രഭാസ് നായകനായി ഒരുങ്ങുന്ന സ്പിരിറ്റിൽ  തൃപ്തി ഡിമ്രിയാണ് പുതിയ നായിക. 8 മണിക്കൂർ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭ വിഹിതവും ദീപിക പദുക്കോൺ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകൾ അംഗീകരിക്കാൻ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നുമാണ് പറയപ്പെടുന്നത്. ഇതിന് പിന്നാലെ, ദീപികയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments