Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്ന് മീര മുഖത്തടിച്ചു, ശരിക്കും അടി കൊണ്ടു': മഞ്ജു പത്രോസ് പറയുന്നു

തന്റെ ആദ്യ സിനിമയായ ചക്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

Manju Pathrose

നിഹാരിക കെ.എസ്

, ചൊവ്വ, 17 ജൂണ്‍ 2025 (16:39 IST)
ടെലിവിഷൻ രംഗത്ത് നിന്നുമാണ് മഞ്ജു പത്രോസ് സിനിമയിലേക്കെത്തിയത്. 2003 ല്‍ ഇറങ്ങിയ ചക്രമാണ് ആദ്യ സിനിമയെങ്കില്‍ രണ്ടാമത്തെ സിനിമയായ നോർത്ത് 24 കാതത്തിന് വേണ്ടി പത്ത് വർഷം കാത്തിരിക്കേണ്ടി വന്ന നടി കൂടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ, തന്റെ ആദ്യ സിനിമയായ ചക്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
 
മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത് ചക്രമായിരുന്നു. ചിത്രത്തിലെ നായിക മീര ജാസ്മിനോടൊപ്പം തന്നെയായിരുന്നു മഞ്ജു പത്രോസിന്റെ ആദ്യ രംഗവും. അന്നത്തെ അഭിനയത്തിലെ രസകരമായ ഒരു സംഭവത്തെക്കുറിച്ചും അഭിമുഖത്തില്‍ മഞ്ജു പത്രോസും അമ്മയും തുറന്ന് പറയുന്നുണ്ട്.
 
'മീര ജാസ്മിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ മുഖത്ത് അടിക്കുന്ന ഒരു സീനുണ്ട്. നല്ലൊരു പൊട്ടിക്കല്‍ കിട്ടി. മുഖം മാറ്റാന്‍ സാധിച്ചില്ല. ചക്രത്തിലേക്ക് അഭിനയിക്കുന്നതിന് വേണ്ടി ഡാന്‍സ് ടീച്ചറായിരുന്നു ഇവരുടെ ഫോട്ടോയൊക്കെ അയച്ചുകൊടുക്കുന്നത്. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വലിയ അത്ഭുതത്തോടെയായിരുന്നു എന്നോട് പറഞ്ഞത്. പണ്ട് മുതല്‍ തന്നെ അഭിനയിക്കാനും ഡാന്‍സ് കളിക്കാനും വലിയ ഇഷ്ടമായിരുന്നു' മഞ്ജു പത്രോസിന്റെ അമ്മ പറയുന്നു.
 
വർഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. അന്ന് മീരയെ കണ്ടപ്പോള്‍ മീര കൂടുതല്‍ ചെറുപ്പവും ഞാന്‍ കൂടുതല്‍ പ്രായവുമായി. നമ്മള്‍ ഒരുമിച്ച് ചക്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ ആ ആള്‍ ആണോ, കണ്ടാല്‍ പറയില്ല കേട്ടോ.. നല്ല രീതിയില്‍ മാറിപ്പോയി' എന്നായിരുന്നു മീര ജാസ്മിന്റെ പ്രതികരണം. യഥാർത്ഥത്തില്‍ എന്നേക്കാളും മൂത്തതാണ് മീര. എന്നാല്‍ കണ്ടാല്‍ പറയില്ല. ഇപ്പോഴാണെങ്കിലും എന്റെ മകളെ പോലിരിക്കും.
 
മീര ജാസ്മിന്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. അവർ ഇമോഷണില ഭയങ്കര വീക്കാണ്, കൊണ്ടുനടക്കാനൊക്കെ വലിയ പാടാണ് എന്നൊക്കെ പണ്ട് കേട്ടിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ല. നമ്മള്‍ പറയുന്ന കഥകളൊക്കെ കേള്‍ക്കും. അവർ വലിയ ഡിപ്രഷനിലേക്കും പ്രശ്നത്തിലേക്കുമൊക്കെ പോയ സമയത്തെക്കുറിച്ചും ജീവിത ശൈലമാറ്റിയതും ഇപ്പോഴത്തെ സന്തോഷവും സമാധാനവുമൊക്കെ പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ധൈര്യമാണെന്നും മഞ്ജു പത്രോസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്'; അന്ന് കൊല്ലം സുധി പറഞ്ഞത്