Webdunia - Bharat's app for daily news and videos

Install App

'9 വര്‍ഷത്തെ പ്രണയം,വഴക്കും ബഹളമൊന്നും ഉണ്ടായിരുന്നില്ല'; നടി ലൈലയുടെ ലവ് സ്റ്റോറി

കെ ആര്‍ അനൂപ്
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:09 IST)
നടി ലൈല നീണ്ട ഇടവേളക്കുശേഷം കാര്‍ത്തി നായകനായ സര്‍ദാര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു നടിയുടെ വിവാഹം. പിന്നീട് സിനിമയില്‍ നിന്ന് മാറിനിന്നു. 2006ല്‍ ആയിരുന്നു ഇറാനിയന്‍ ബിസിനസുകാരനായ മെഹ്ദിനുമായുളള ലൈലയുടെ വിവാഹം. നടിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ രണ്ടാളും വലുതായതോടെ സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി. അടുത്തിടെ ഒരു അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചും സിനിമയിലെ ക്രഷിനെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.
 
9 വര്‍ഷത്തെ പ്രണയമായിരുന്നു തന്റെ എന്ന് പറഞ്ഞു കൊണ്ടാണ് നടി തുടങ്ങിയത്. അക്കാലത്ത് തന്നെ രണ്ട് വീട്ടുകാര്‍ തമ്മില്‍ അടുപ്പത്തിലായി. വഴക്കും ബഹളം ഒന്നും ഉണ്ടായിരുന്നില്ല. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തിന്റെ സഹോദരന്‍ ആണെന്നാണ് നടി പറഞ്ഞത്.
 
എന്റെ സഹോദരന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്യാന്‍ പോകുന്നില്ല. നിങ്ങള്‍ തന്നെ തീരുമാനിച്ച് വിവാഹം കഴിക്കൂ എന്നാണ് ആ സഹോദരന്‍ തന്നോട് പറഞ്ഞുതെന്ന് ലൈല പറഞ്ഞു. ശേഷം തനിക്ക് സിനിമയില്‍ ക്രഷ് തോന്നിയിട്ടുള്ള നടനെ കുറിച്ച് നടി സംസാരിച്ച് തുടങ്ങി. 
  
നടന്‍ സൂര്യയോട് ആണ് തനിക്ക് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടുള്ളത് എന്നാണ് ലൈല പറഞ്ഞത്.ജ്യോതിക ഇതുകേട്ടാല്‍ തന്നെ തല്ലി കൊല്ലുമെന്നും തമാശ രൂപേണ ലൈല പറഞ്ഞു.
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments