താന്‍ കര്‍ഷക പക്ഷത്താണ് തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്ന് ജയസൂര്യ. നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍. ആറുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നാണ് ജയസൂര്യ ചോദിക്കുന്നത്.
കളമശ്ശേരിയിലെ വേദിയിലെത്തിയപ്പോഴാണ് കൃഷിമന്ത്രി അവിടെയുണ്ടെന്ന് താന്‍ അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചത്. ഒരു പ്രമുഖ മലയാള ദിനപത്രത്തിന് നല്‍കിയ കുറിപ്പില്‍ ആണ് ജയസൂര്യയുടെ വിശദീകരണം.
അതേസമയം ജയസൂര്യ കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായി മാറി. കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ ജയസൂര്യ പ്രതികരിക്കാതിരുന്നത് ഇരട്ടത്താപ്പ് എന്നാണ് വിമര്‍ശനം. എന്നാല്‍ നടനെ അനുകൂലിച്ച് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.