Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി മഞ്ജു പിള്ള! രക്ഷപ്പെടുത്തിയത് അമ്മയെന്ന് വെളിപ്പെടുത്തൽ

Manju Pillai

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (11:10 IST)
വർഷങ്ങളായി അഭിനയ രംഗത്തുണ്ടെങ്കിലും ഹോം എന്ന ചിത്രത്തിലെ അമ്മ വേഷമാണ് മഞ്ജു പിള്ളയെ ശ്രദ്ധേയ ആക്കിയത്. പിന്നീട് കൈനിറയെ സിനിമകളായിരുന്നു. തന്റെ പുതിയ സിനിമയെ കുറിച്ച് ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മഞ്ജു പറഞ്ഞ മറ്റു ചില കാര്യങ്ങൾ കൂടി ചർച്ചയാകുന്നു. താൻ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, അന്ന് തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നുമാണ് മഞ്ജു പിള്ള വെളിപ്പെടുത്തിയത്.
 
നടിയുടെ വാക്കുകളിങ്ങനെ...
 
'ഇടയ്ക്ക് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത് അമ്മയാണ്. ഒരു അമ്മയ്ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്ന് ഞാനൊരു അമ്മയായതിന് ശേഷമാണ് മനസ്സിലാക്കുന്നത്. എന്റെ മകൾക്ക് ഒരു വിഷമം വന്നാൽ അവളുടെ മുഖമൊന്നു മാറിയാൽ, മൂഡ് മറിയാലൊക്കെ എനിക്ക് മനസ്സിലാവും. അമ്മയ്ക്ക് അതെങ്ങനെ മനസ്സിലായി അമ്മേ... എന്നാണ് അവൾ തിരികെ ചോദിക്കുക. മകളുമായി ഫോൺ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ശ്വാസം വിടുന്നത് കേൾക്കുമ്പോൾ തന്നെ എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാവും. അതൊരു അമ്മയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് തന്റെ അമ്മയും.
 
ഒരിക്കൽ ഒരു ട്രെയിൻ ക്രോസ് ചെയ്യുന്ന സമയത്ത് ആയിരുന്നു എനിക്ക് അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ചിന്ത വന്നത്. നമ്മുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. അമ്മ എന്നെ രക്ഷിച്ചു. പക്ഷേ ഞാൻ വീണ്ടും ചെയ്യുമോ എന്നൊരു സംശയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ അമ്മ എന്നെയും കൂട്ടി ട്രെയിൻ നിർത്തിയിട്ടതിന്റെ മുന്നിൽ പോയി നിന്നു. എന്നിട്ട് നമുക്കൊരുമിച്ചു പോകാമെന്നു പറഞ്ഞു. ഞാൻ അമ്മയെ നോക്കിയപ്പോൾ ' ജീവിക്കാൻ പ്രയാസമാണ് മക്കളെ, മരിക്കാനാണ് എളുപ്പമെന്ന് അമ്മ പറഞ്ഞു. ശരിക്കും അതെന്റെ പൊട്ടത്തരം ആയിരുന്നു. ബുദ്ധിയില്ലായ്മയിൽ സംഭവിച്ചതാണ്. അമ്മയുടെ ആ വാക്കുകളിൽ നിന്നാണ് ജീവിച്ചു കാണിക്കാൻ അന്യായ ധൈര്യം വേണമെന്നും, എല്ലാവർക്കും അത് പറ്റില്ലെന്നുള്ള ചിന്ത എന്റെ ഉള്ളിൽ വരുന്നത്, അവിടുന്നാണ് ജീവിച്ച് കാണിക്കണമെന്ന് ഞാൻ തീരുമാനിച്ചത്', മഞ്ജു പിള്ള പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗൗരിയെ വിവാഹം ചെയ്യരുത്': ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട നിർമാതാക്കൾ, ആ കഥയിങ്ങനെ