Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍,ഇന്നലെയും ആലോചിച്ചു : മഞ്ജുവാര്യര്‍

ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍,ഇന്നലെയും ആലോചിച്ചു : മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ജൂണ്‍ 2021 (15:22 IST)
മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ ലോഹിതദാസ് യാത്രയായി 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് നടി മഞ്ജു വാര്യര്‍. ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന ഇന്നലെയും ആലോചിച്ചുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
 
മഞ്ജുവാര്യരുടെ വാക്കുകളിലേക്ക് 
 
'ഇന്നലെയും ആലോചിച്ചു. ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക.. 'ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യര്‍ 'തനിയാവര്‍ത്തന 'ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ.
 
തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.'-മഞ്ജുവാര്യര്‍ കുറിച്ചു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ വണ്‍ ബോളിവുഡിലേക്ക്, റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍