Webdunia - Bharat's app for daily news and videos

Install App

Mumtaj: അന്നത്തെ തെറ്റുകള്‍ ഓര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്, ആ ഫോട്ടോകളൊന്നും ആരും കാണരുതെന്നാണ് ആഗ്രഹം: മുംതാസ്

അഭിറാം മനോഹർ
ബുധന്‍, 5 മാര്‍ച്ച് 2025 (09:47 IST)
ഒരുക്കാലത്ത് തെന്നിന്ത്യ സിനിമാലോകത്തെ തന്നെ കയ്യിലെടുത്ത ഗ്ലാമര്‍ റാണിയായിരുന്നു മുംതാസ്. തമിഴ്,മലയാളം സിനിമകളിലെല്ലാം ഐറ്റം ഡാന്‍സുകളിലൂടെ തിളങ്ങിയിരുന്ന താരം അഭിനയം വിട്ടത് വളരെ പെട്ടെന്നായിരുന്നു. മാനസികമായി തളര്‍ന്ന ഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ച മുംതാസ് തീര്‍ത്തും വ്യത്യസ്തമായ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. സിനിമകളില്‍ പണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങളെ പറ്റിയും ചെയ്ത കഥാപാത്രങ്ങളെ പറ്റിയും വലിയ കുറ്റബോധമാണ് മുംതാസിനുള്ളത്. ഇതിനെ പറ്റിയെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
 
അബായ ആണ് തനിക്കിപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രമെന്ന് മുംതാസ് പറയുന്നു. ലോകത്തിലെ മികച്ച ഡിസൈനര്‍ വസ്ത്രങ്ങളെല്ലാം എനിക്ക് വാങ്ങാം. മുന്‍പ് അതെല്ലാം ഞാന്‍ ധരിച്ചിട്ടുണ്ട്. പക്ഷേ അബായ അണിയുമ്പോള്‍ ഒരു രാജ്ഞിയെ പോലെയാണ് എനിക്ക് എന്നെ തോന്നാറുള്ളത്. സിനിമയില്ലാതെ ഇപ്പോള്‍ തനിക്കുള്ള വരുമാനം വിവിധ പ്രോപ്പര്‍ട്ടികളില്‍ നിന്നും വാടകയിനത്തില്‍ ലഭിക്കുന്നതാണെന്നും മുംതാസ് പറയുന്നു. ആഡംബര ജീവിതമായിരുന്നു മുന്‍പ് നയിച്ചിരുന്നത്. എന്നാല്‍ ലളിതമായ ജീവിതമാണ് സുഖമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ മാറ്റം വന്ന സമയങ്ങളില്‍ ഞാന്‍ വീട്ടിലിരുന്ന് കരയുമായിരുന്നു. ആത്മാവ് ശുദ്ധീകരിക്കുന്നത് പോലുള്ള അനുഭവമായിരുന്നു അത്.
 
പണ്ട് ഞാന്‍ ചെയ്ത തെറ്റുകളെല്ലാം ഓര്‍മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളെ പറ്റിയും ചെയ്തിട്ടുള്ള ഡാന്‍സുകളും പാട്ടുകളുമെല്ലാം മനസിലേക്ക് വരും. അതെല്ലാം ഓര്‍ക്കുമ്പോള്‍ കരയാറുണ്ട്. എനിക്ക് ഒരുപാട് പണമുണ്ടായിരുന്നെങ്കില്‍ അന്ന് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി അന്നത്തെ ഫോട്ടോകളും ദൃശ്യങ്ങളുമെല്ലാം നീക്കം ചെയ്യണമെന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും പഴയ ചിത്രങ്ങള്‍ നീക്കാത്തതിന് കാരണം എന്റെ മാറ്റം ഫോളോവേഴ്‌സ് അറിയണമെന്നുള്ളത് കൊണ്ടാണ്. അവര്‍ ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ തിരയരുത്. എന്നെ ആരും അത്തരത്തില്‍ കാണരുത്. മരിച്ചുപോയാല്‍ അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. അത് കബറില്‍ ബുദ്ധിമുട്ടുണ്ടാക്കും. മുംതാസ് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments